വിതുര:കനത്ത മഴയിൽ പൊട്ടിപൊളിഞ്ഞ പൊന്മുടി റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി. ഞായാറഴ്ച ഉച്ചയോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പൊൻമുടിയിൽ എത്തിയത്.
Contents
പെട്ടെന്നുണ്ടായ കാലവർഷക്കെടുതിയുടെ ഭാഗമായാണ് പൊന്മുടിയിലേക്കുള്ള റോഡിന്റെ പല ഭാഗവും തകർന്നത്.ഇതേ തുടർന്ന് ബസ് സർവീസും മുടങ്ങി.വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വിതുരയിൽ പോയിവരാൻ 1000 രൂപയിലധികം ചെലവുണ്ട്.ഡി കെ മുരളി എംഎൽഎ, പൊന്മുടി വാർഡ് അംഗം രാധാമണി, എൻജിനിയർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി. 180 കുടുംബത്തിലായി 450 പേരാണ് പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നത്.
