പാലോട്: വാഹനത്തിൽ കറങ്ങി നടന്നു സ്കൂൾ, കോളജ് പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിറ്റു വന്നിരുന്ന പാലോട് പ്ലാവറ സി.വി. ഹൗസിൽ അജയൻ(48) പൊലീസ് പിടിയിലായി. ഇയാളിൽ നിന്ന് നൂറോളം നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. യോദ്ധാവ് എന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിശോധനയിൽ പാലോട് എസ്എച്ച്ഒ പി. ഷാജിമോൻ, എസ്ഐ നിസാറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
