കൊച്ചി: തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഉത്തരവുമായി ഹൈക്കോടതി. ആശുപത്രികളിൽ ഇതിനുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണം. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങൾ കേൾക്കുന്നതിനിടെയായിരുന്നു കോടതി നിർദേശം. ഡിജിപി ഇറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും കോടതി നിർദ്ദേശം ഉണ്ട്.
ഡിജിപി ഇറക്കിയ സർക്കുലറിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവിറക്കും. നായ്ക്കളെ കൊല്ലുന്നത് സാക്ഷരത കേരളത്തിന് ചേർന്നതല്ലെന്നും തെരുവുനായകളെ കൊല്ലുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കോടതിയിൽ വാദിച്ചു.
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്ക്കാര് തയ്യാറാക്കി. ആകെ 170 ഹോട്ട്സ്പോട്ടുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.
