വിതുര.കല്ലാറിൽ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളും ബന്ധുക്കളുമായ സഫ്വാന്, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മുങ്ങി മരിച്ചത്. . മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്.
എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്. ആദ്യം ഒഴുക്കില്‍പ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്. കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു മൂന്ന് പേർ ഒഴുക്കില്‍പ്പെട്ടത്
വിതുരയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശക്തമായ ഒഴുക്കാണ് അപകടത്തിനു കാരണമായി പറയുന്നത്. അപകട മുന്നറിയിപ്പ് നിരസിച്ചാണ് സഞ്ചാരികള്‍ കയത്തിലിറങ്ങിയതെന്നും പറയുന്നു
