പാറശ്ശാല: ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ
മലയടി വന്നിയൂർ സ്വദേശിയായ സുരേഷ് സുരേന്ദ്രൻ(32) നെ പാറശ്ശാല പോലീസ് പിടികൂടിയത്.കഴിഞ്ഞ 15 ന് പാറശ്ശാല റെയിൽ നീർ കമ്പനിയക്ക് സമീപം പാർക്ക് ചെയ്തിരുന്ന തിരുവരമ്പ് സ്വദേശിയായ അരുൾ കുമാറിന്റെ ബൈക്കാണ് മോഷണം പോയതിനെ തുടർന്ന് പാറശ്ശാല പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
