തിരുവനന്തപുരം : എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി എസ് ആന്റസ് അധ്യക്ഷനായ യോഗം സംസ്ഥാന സെക്രട്ടറി പി.കബീർ ഉദ്ഘാടനം ചെയ്തു. കലാലയ സംഘടന പ്രവർത്തനം സജീവമാക്കുന്നതിന് ഇത്തരം ശില്പശാലകൾ സഹായകരമാകുമെന്ന് പി.കബീർ അഭിപ്രായപ്പെട്ടു. വരുന്ന കലാല യൂണിയൻ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് ശില്പശാല രൂപം നൽകി. ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ സ്വാഗതം ആശംസിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗം എം രാഹുൽ, ലീദാ അശോകൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അൽ അമീൻ എൻ ഖാൻ, അബ്ദുള്ളകുട്ടി, അമജേഷ്, പൃഥ്വിരാജ് എന്നിവർ നേതൃത്വം നൽകി
