കിഴുവിലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കേരരക്ഷാ വാരത്തോട് അനുബന്ധിച്ച് ശാസ്ത്രീയ തെങ്ങു കൃഷി പരിപാലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
തെങ്ങ് കൃഷിയിലെ ശാസ്ത്രീയ പരിപാലനവും രോഗ കീട നിയന്ത്രണ മാർഗ്ഗങ്ങളെയും സംബന്ധിച്ചുമുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോൻമണി പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു കൃഷി ഓഫീസർ ഹാറൂൺ അധ്യക്ഷത വഹിച്ചു കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ് പദ്ധതി വിശദീകരണം നടത്തി. മുൻ കൃഷി ഓഫീസർ രാഹുൽ ക്ലാസുകൾ എടുത്തു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘു, ജയന്തി കൃഷ്ണ, പ്രസന്ന, ആശ എന്നിവർ പങ്കെടുത്തു

