January 15, 2026

പഠനത്തോടൊപ്പം വരുമാനം (Earn While You Learn) എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉൽപാദന കേന്ദ്രങ്ങളാക്കി മാറ്റി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനമാർഗ്ഗം കണ്ടെത്തുവാൻ അസാപിലൂടെ ഗവ. പോളിടെക്നിക്ക് കോളേജുകളിൽ നടപ്പിലാക്കുന്ന പദ്ധതിയായ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പ്രോജക്ടിന്റെ ഭാഗമായി അസാപ് സ്റ്റേറ്റ് കോഓർഡിനേറ്റർ, ഫ്രാൻസിസ് ടി വി , ആറ്റിങ്ങൽ പോളിടെക്‌നിക്ക് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു, എക്സ്സിയോൺ വെൻർസ് മാനേജിങ്ങ് ഡയറക്ടർ ബ്രിജേഷ് വി എന്നിവർ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ടു.

ഇൻഡസ്ടറി ഓൺ ക്യാമ്പസ് സംസ്ഥാനതല ഉൽഘാടനം ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം നിർവഹിച്ചത്.
അന്ന് നിലവിലുണ്ടായിരുന്ന കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന മാൻലാബ് എന്ന വിദ്യാർത്ഥികളുടെ കമ്പനി സാങ്കേതിക കാര്യങ്ങൾ ഇടയ്ക്കു നിന്ന് പോയെങ്കിലും, കൂടുതൽ ഉല്പാദനക്ഷമതയോടെ വീണ്ടും പുനരാംഭിക്കും എന്ന് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു അറിയിച്ചു.

തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മെന്റർഷിപ്പിൽ ആരംഭിക്കുന്ന ഷീ – ബിസ്സ് എന്ന ഇലക്ട്രോണിക് അസ്സെംബ്ളിങ് കമ്പനി നവംബർ മാസം തന്നെ ആരംഭിക്കും. കൂടാതെ ആറ്റിങ്ങലിൽ ഒരു അന്താരാഷ്ട്ര കമ്പ്യൂട്ടർ നിർമ്മാതാക്കളുമായി ഇൻഡസ്ടറി ഓൺ ക്യാമ്പസ് ആരംഭിക്കുന്നതിന്റെ ചർച്ച നടക്കുകയാണ്.

കേരള സർക്കാർ ആരംഭിച്ച ഇൻഡസ്ടറി ഓൺ ക്യാമ്പസ് കേരളത്തിന്റ സാമൂഹ്യ സാമ്പത്തിക വ്യവസായിക രംഗത്ത്‌ വലിയ മാറ്റം കൊണ്ട് വരാൻ കഴിയുമെന്ന് ഡോ : ആർ ബിന്ദു പറഞ്ഞു. കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കേണ്ട ആവശ്യകതയും ചൂണ്ടി കാണിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ധാരണാപത്രം ഒപ്പിടൽ ചടങ്ങിന്, ആറ്റിങ്ങൽ പോളിടെക്‌നിക്കിനെ പ്രതിനിധീകരിച്ചു, ഓട്ടോമൊബൈൽ വകുപ്പ് തലവനും, പ്രൊജക്റ്റ് ഓഫീസറുമായ പ്രേംജിത്ത് .വി, ഇൻഡസ്ടറി ഓൺ ക്യാമ്പസ് നോഡൽ ഓഫീസർ അബ്ദുൽ ബാസിത് എന്നിവരും, കമ്പനിയെ പ്രതിനിധീകരിച്ചു, സനിൽ കുമാർ, സി എ , അമൃത എം അസിസ്റ്റന്റ് മാനേജർ അഡ്മിൻ, അമല കെ റോയ് ഓഫീസ് സെക്രട്ടറി എന്നിവരും, അസാപിനെ പ്രതിനിധീകരിച്ചു ഇൻഡസ്ടറി ഓൺ ക്യാമ്പസ് കോ കോഓർഡിനേറ്റർ പ്രസൂൺ പി, പ്രോഗ്രാം ഓഫീസർ നിയാസ് അലി, പ്രജിത് കെ കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *