ചിറയിന്‍കീഴ്: ആനത്തലവട്ടം സ്വദേശിയായ യുവതിയേയും പ്രവാസിയായ ഭര്‍ത്താവിനേയും കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ അറസ്റ്റിലായി. നെല്ലനാട് പരമേശ്വരം സ്വദേശി സുഭാഷ്, വിഷ്ണു, കൈലാസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശങ്കര്‍ദാസ്. ഇയാളുടെ കൂട്ടാളി കൈതമുക്ക് പാല്‍ക്കുളങ്ങര സ്വദേശിനി അരുണ പാര്‍വ്വതി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യയുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ സി ബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്സണ് കെ.ജെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്താണ് സംഭവങ്ങളുടെ തുടക്കം. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന എട്ട് മാസം ഗര്‍ഭിണി കൂടിയായിരുന്ന ആനത്തലവട്ടം സ്വദേശിയായ യുവതി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. യുവതി ക്വാറന്റൈൻ ലംഘിച്ചെന്നാരോപിച്ച് അയല്‍ക്കാരും നാട്ടുകാരും ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട പ്രതികള്‍ വിദേശത്തുള്ള ഭര്‍ത്താവിനെ ബന്ധപ്പെട്ട് കേസ് വാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് കേസ് കോടതിയില്‍ പരാജയപ്പെട്ടതിനാല്‍ ഹൈക്കോടതിയില്‍ കേസ് നടത്തണമെന്ന് പറഞ്ഞ് പണം കൈപ്പറ്റി. കൂടാതെ വിസ തട്ടിപ്പ് കേസില്‍ ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വ്യാജ കോടതി രേഖ കാണിച്ച ശേഷം ഈ കേസും വാദിക്കുന്നതിനും പണം കൈപ്പറ്റി. വസ്തുവകകള്‍ വിറ്റും സ്വര്‍ണ്ണം പണയം വച്ചും പലപ്പോഴായി 70 ലക്ഷത്തോളം രൂപ പ്രതികള്‍ കൈക്കലാക്കി. 2020 ആഗസ്റ്റ് മാസം മുതല്‍ 2022 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിലാണ് പ്രതികള്‍ പണം കബളിപ്പിച്ച് കൈക്കലാക്കിയത്. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ ദമ്പതിമാരും കുടുംബവും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരരുന്നു. ഭാര്യയുമായി അകന്ന് അരുണ പാര്‍വ്വതിയോടൊപ്പം അഭിഭാഷകന് ചമഞ്ഞ് ശങ്കര്‍ദാസ് വിവിധ വീടുകളിലും ഫ്ളാറ്റുകളിലും മാറിമാറിത്താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജരേഖ ഉണ്ടാക്കി മറ്റുള്ളവരുടെ പേരില്‍ വാഹനങ്ങള്‍ വായ്പയെടുത്ത് വാങ്ങി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മറ്റ് ജില്ലകളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റൂറല്‍ ്രൈകംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്സണ് കെ.ജെയുടെ നേതൃത്വത്തില്‍ എസ്.ഐ ഗിരീഷ്, സിന്ധു, പ്രതീഷ്, സാജു, ആല്ബിന്, ദിനേശ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
