പാലോട്: പേരയത്ത് കയറ്റിറക്ക് ജോലി ചെയ്യുന്നത് സംബന്ധിച്ച തർക്കം ബിഎംഎസ്, സിഐടിയു തൊഴിലാളികൾ തമ്മിൽ കയ്യാങ്കളിയിലെത്തി. സിഐടിയു പ്രവർത്തകൻ ചന്ദ്രനെ മർദിച്ച കേസിൽ ബിഎംഎസ് തൊഴിലാളികൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ചന്ദ്രൻ ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം കാലിത്തീറ്റ ഇറക്കുന്നതിനിടെ നേരത്തെ ജോലി ചെയ്തിരുന്ന ബിഎംഎസിലെ രാഗേഷ്, ഷിജു എന്നിവർ ജോലിക്കെത്തിയത് സിഐടിയുകാർ ചോദ്യം ചെയ്തു. ഇതു കയ്യാങ്കളിയിലെത്തി. ചന്ദ്രനെ ബിഎംഎസ്കാർ മർദ്ദിച്ചതായി സിഐടിയു ആരോപിച്ചു.
Contents
