കല്ലമ്പലം: നാവായിക്കുളം ഇടമൺനിലയിൽ വയോധികനെ തെരുവുനായ കടിച്ചു പരുക്കേൽപിച്ചു. മരുതിക്കുന്ന് കൂനൻചാൽ തടത്തിൽ വീട്ടിൽ ശ്രീധരന്(85)ആണ് പരുക്കേറ്റത്. വലതു കാൽപാദത്തിന്റെ പിൻഭാഗത്താണ് കടിയേറ്റത്. പരുക്കേറ്റ ശ്രീധരൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. മുക്ക്കട കാവിന് സമീപത്തെ കൃഷിയിടത്തിലേക്ക് പോകുമ്പോൾ പിൻവശത്തു കൂടി ഓടി വന്ന നായ കാലിൽ കടിക്കുകയായിരുന്നു .
Contents
