കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി, ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി യുടെ 154 മത് ജന്മ ദിനം ഗാന്ധിയം 154 എന്നപേരിൽ സമുചിതമായി ആചരിച്ചു ശാർക്കര ജംഗ്ഷനിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷവും, ഗാന്ധി അനുസ്മരണവും കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്ജോഷി ഭായ് ഉത്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ്ജി. സന്തോഷ് കുമാർ അധ്യക്ഷൻ ആയ അനുസ്മരണസമ്മേളനത്തിനു ഗാന്ധി ദർശൻ വേദി ചിറയിൻ കീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്. ശ്രീജിത് സ്വാഗതം പറഞ്ഞു. ഡിസിസി അംഗം . പുതുക്കരി പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. ഐ. എൻ. റ്റി. യു. സി. നേതാവും മുൻ മണ്ഡലം പ്രസിഡന്റുമായപുതുക്കരി സുരേഷ് കുമാർ, ഗാന്ധി ദർശൻ വേദി തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ മോനി ശാർക്കര ബേബി,, ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്മനുമോൻ, യുവജന ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ജിഷ്ണു. ജെ. എൻ, മുൻ പഞ്ചായത്ത് മെമ്പറും, ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജക മണ്ഡലം ട്രഷറർ സൈന ബീവി, രാകേഷ് കിഴുവിലം, കൊച്ചുമഠം രാഗേഷ്, രാജേഷ്, ചിറയിൻകീഴ്, കോൺഗ്രസ്.. ഗാന്ധി ദർശൻ.. നേതാക്കളായ രമേശ് കുമാർ. ആർ . എസ്, സഹീർ, സന്തോഷ്, ബിനു, കുമാർ, സഞ്ജനൻ എന്നിവർ പങ്കെടുത്തു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്കും, മദ്യ-ലഹരി വിരുദ്ധ പ്രചരണത്തിനും തുടക്കം കുറിച്ചു.
