കാട്ടാക്കട: വർക്ഷോപ് ഉടമയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ച സംഭവത്തിൽ മാറനല്ലൂർ അരുമാളൂർ എള്ളുവിള സ്വദേശി അമീർ(55)നെ പൊലീസ് അറസ്റ്റ് ചെയ്തു. 27ന് വൈകിട്ട് മാറനല്ലൂർ ജയഭവനിൽ ജയചന്ദ്ര(45)നെ തോർത്തിൽ പൊതിഞ്ഞ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചതിനാണ് അമീറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മലുണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. രാത്രി ജയചന്ദ്രൻ വീട്ടിലേക്ക് പോകും വഴി അരുമാളൂർ ജംക്‌ഷനു സമീപം വച്ചാണ് അമീർ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
