തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കൊടിയേരിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് നടപടി.
കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ഉറൂബിന്റെ അധിക്ഷേപം. തുടർന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.

