കിളിമാനൂർ: ഗ്രാമപഞ്ചായത് പതിനൊന്നാം വാർഡിലെ ചൂട്ടയിൽ റോഡിൻറെ ജില്ല പഞ്ചായത്ത് വഴി നടത്തി വന്ന പൊതുമരാമത്ത് പണികളുമായി ബന്ധപ്പെട്ട് നടന്നുവന്ന ടാറിങ് ജോലികൾ തടസ്സപ്പെടുത്തുകയും വനിതാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കിളിമാനൂർ ചൂട്ടയിൽ ചാരുവിള വീട്ടിൽ മകൻ അജീഷ് വയസ്സ് 26 എന്നയാളെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ DYSP സുനീഷ് ബാബുവിന്റെ നേതൃർത്വത്തിൽ കിളിമാനൂർ ISHO എസ്.സനൂജ്, SI വിനീത് കെ നായർ, ASI താഹിർ, SCPO ഷംനാദ് എന്നിവർ തുടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Contents
