ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ തിരിച്ചു നൽകി ബസ് ജീവനക്കാർ മാതൃകയായി. വർക്കല പാരിപ്പള്ളി പുനലൂർ റൂട്ടിലോടുന്ന ഹബീബി ബസ് ജീവനക്കാരനായ, വിഷ്ണു, ഷാനവാസ്, എന്നിവരാണ് ബസ്സിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു പവന്റെ സ്വർണ്ണ ചെയിൻ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായത്. വർക്കല പാളയംകുന്ന് സ്വദേശിനിയായ യുവതി ബസ്സിൽ യാത്ര ചെയ്യവെയാണ് ചെയിൻ നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ സ്വർണ്ണ ചെയിൻ വർക്കല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി ആർ രാഹുലിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി. വർക്കല പോലീസ് സ്റ്റേഷൻ എസ് എച് ഒ.സനോജ് എസ് ജീവനക്കാരെ അഭിനന്ദിച്ചു.
