തിരുവനന്തപുരം: മടവൂർ കൊച്ചാലുമൂട്ടിൽ അയൽവാസി തീകൊളുത്തിയ വയോധികൻ മരിച്ചു. വയോധികരായ ദമ്പതികളെ വീടുകയറി പെടോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. മടവൂർ കാർത്തികവീട്ടിൽ പ്രഭാകരകുറുപ്പ് (70) ഭാര്യ വിമല (65) എന്നിവർക്കാണ് പെള്ളലേറ്റത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശി(73) ആണ് വീടുകയറി ഇവരെ കത്തിച്ചത്. തീ കൊളുത്തിയ ശശിക്കും പൊള്ളലേറ്റു. സംഭവ സ്ഥലത്ത് അയൽവാസികൾ എത്തി പോലീസിനെ വിവരമറിയിച്ചു.
പോലീസും നാട്ടുകാരും ചേർന്ന് ദമ്പതികളെ തിരുവനന്തപുരം മെഡിക്കൾ കോളേജിലേക്ക് മാറ്റി. മുൻ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതന്നാണ് പ്രാഥമിക നിഗമനം . കൊല്ലപ്പെട്ട പ്രഭാകര കുറുപ്പ് പ്രതിയായ ശശിയുടെ മകനെ ഗൽഫിൽ കൊണ്ടുപോയിരുന്നു. നാട്ടിൽ നിന്നു പറഞ്ഞ ജോലിയും ശമ്പളവും കിട്ടാത്തതിനെ തുടർന്ന് ശശിയുടെ മകൻ ഗൽഫിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു. മകനെ നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. 29 വർഷം മുൻപാണ് ശശിധരന്റെ മകൻ ബഹ്റൈനിൽ വെച്ച് ആത്മഹത്യ ചെയ്തത്. മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകര കുറുപ്പ് പ്രതിയായിരുന്നു. ഈ കേസിൽ ഇന്നലെ പ്രഭാകര കുറുപ്പിനെ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്റെ പകയാവാം ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
