പെരുമാതുറ : വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായി മുതലപ്പൊഴിയിൽ വരുന്ന വാഹനങ്ങൾക്ക് നേരെ പ്രതിഷേധ സാധ്യത കണക്കില്ലെടുത്ത് മുതലപ്പൊഴി പ്രദേശം വൻ പോലീസ് സുരക്ഷാ വലയത്തിൽ. ജില്ലയിലെ 400 ഓളം പോലീസുകാരെയാണ് സുരക്ഷക്കായി മാത്രം നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെ ഇന്ന് രാവിലെയോടെ വീണ്ടും വിഴിഞ്ഞം പദ്ധതിയ്ക്കായുള്ള പാറകളും വഹിച്ചുള്ള പതിനൊന്നോളം ടോറസ് ലോറികൾ മുതലപൊഴി വാർഫിൽ എത്തി പാറകൾ നിക്ഷേപിച്ചു മടങ്ങി. മുതലപ്പൊഴിയിലെ തുടർ സമരങ്ങൾ ചർച്ച ചെയ്യാൻ ഉച്ചയ്ക്ക് 2 മണിക്ക് സമരസമിതി യോഗം വിളിച്ചു
