
ചിറയിൻകീഴിൽ ലഹരിക്കെതിരെ നവകേരള മുന്നേറ്റം സംഘടിപ്പിച്ചു. സംസ്ഥാന എക്സൈസ് വകുപ്പ് ചിറയിൻകീഴ് റേഞ്ചിന്റെ നേതൃത്വത്തിലാണ് ലഹരിമുക്ത കേരളം ജനകീയ കർമ്മ പദ്ധതി നടപ്പിലാക്കിയത് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി വി ശശി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ഒക്ടോബർ 2 മുതൽ ആരംഭിച്ച വിവിധ പരിപാടികൾ നവംബർ ഒന്നിന് സമാപിക്കും
