തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച തിരുവനന്തപുരം ജില്ലയിൽ ചെമ്മരുതി വില്ലേജിൽ നടയറ ശ്രീനിവാസപുരത് ആഷിക് നിവാസിൽ അബ്ദുൽ ലത്തീഫ് മകൻ ഷെഫിൻ ഷാ വയസ്സ് 27 ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ പരിചയപ്പെട്ട് ഇഷ്ടമാണെന്ന് പറഞ്ഞു വിളിച്ചുവരുത്തി വിവാഹ വാഗ്ദനം നൽകി പ്രതിയുടെ കാറിൽ കടത്തിക്കൊണ്ടുപോയി നടയറയിൽ നിന്ന് ശിവഗിരിയിലേക്ക് പോകുന്ന റോഡിൻറെ ഇടതുവശത്തുള്ള വീട്ടിൽ വെച്ചു പീഡിപ്പിച്ചു. ആയതിലേക്ക് അയിരൂർ പോലീസ് സ്റ്റേഷൻ ക്രൈം 649/2022. U/S 363,376(1 ) IPC & 4 r/w 8 of POCSO Act 2012 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരവേ 19-10-2022 തിയതി 9.00 മണിയോടെ അയിരൂർ ജംഗ്ഷനിൽ വെച്ച് കാണപ്പെട്ട് സ്റ്റേഷനിൽ കൂട്ടികൊണ്ട് വന്നു 10.00 മണിക്ക് ടിയാനെ അറസ്റ്റ് ചെയ്തിട്ടുള്ളതാകുന്നു.
