നെയ്യാറ്റിൻകര: വഴുതൂർ കേന്ദ്രീകരിച്ചു വഴിയോര കച്ചവടം നടത്തുന്ന തട്ടിൽ തീപിടിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. ബാലരാമപുരം സ്വദേശി റഹീമിന്റെ തട്ടിൽ ആണ് മിനിയാന്നു പുലർച്ചെ രണ്ടരയോടെ അഗ്നിബാധ ഉണ്ടായത്. മനഃപൂർവം ആരോ ചെയ്തതാണെന്ന റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഫൊറൻസിക് വിഭാഗമെത്തി തെളിവുകൾ ശേഖരിച്ചു. ഉള്ളി, കിഴങ്ങ് വർഗങ്ങൾ, സീസൺ അനുസരിച്ചുള്ള പഴങ്ങൾ തുടങ്ങിയവയാണ് റഹീം ഇവിടെ കച്ചവടം നടത്തുന്നത്. അഗ്നിബാധ മൂലം അര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പൊലീസിനു മൊഴി നൽകി.
Contents
