തിരുവനന്തപുരം: വാടക കടമുറി ഒഴിയാൻ ആവശ്യപ്പെട്ടതിന് സഹോദരനെ മർദിച്ച കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജയനാണ് (46) സഹോദരൻ മോഹന്‍ദാസിനെ മർദിച്ച സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.മർദനത്തെ തുടർന്ന് സാരമായ പരിക്കേറ്റ മോഹനദാസ് ആശുപത്രി ചികിത്സയിലാണ്. കടമുറി ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞദിവസം ഇതേചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജയൻ മോഹൻദാസിനെ മർദിക്കുകയുമായിരുന്നു
Contents
