വർക്കല : ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് വർക്കല (ഫ്രാവ്)യുടെ നേതൃത്വത്തിൽ ഗവ. ജില്ലാ ആയുർവേദ ആശുപത്രി ശുചീകരിച്ചു. ഗാന്ധിജയന്തിവാരത്തിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. കാടുകയറിക്കിടന്ന ഭാഗങ്ങളിലധികവും വൃത്തിയാക്കി. വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽനിന്നുള്ള അംഗങ്ങൾ ശുചീകരണത്തിൽ പങ്കെടുത്തു. വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി ശുചീകരണം ഉദ്ഘാടനം ചെയ്തു.
Contents
