വിഴിഞ്ഞം സമരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച്

വിഴിഞ്ഞം സമരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നു ജില്ലയിലെ 8 കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കും. തുറമുഖ കവാടത്തിലെ സമരം സർക്കാർ കണ്ടില്ലെന്നു നടി‍ക്കുകയും അട്ടിമറിക്കാൻ ശ്രമിക്കുകയുമാണെന്നു സമിതി ആരോപിച്ചു. ആറ്റിങ്ങൽ, കഴക്കൂട്ടം സ്റ്റേഷൻ‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെയാണ് ഉപരോധം. രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടേറി‍യറ്റിലേക്കു മാർച്ചും നടത്തും. 19 ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്തുമെന്നും സമരസമിതി അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *