കിളിമാനൂർ: പൊതു നിരത്തുകൾ, ജല സ്രോതസ്സുകൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ നിയമ നടപടി എടുക്കുമെന്ന പ്രഖ്യാപനം പാഴായി. റോഡുകളിൽ മാലിന്യം തള്ളുന്നത് പതിവായി. നഗരൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ കാട്ടുചന്ത കളത്രമുക്ക് റോഡിൽ കളത്രമുക്കിൽ ചാക്കിൽ കെട്ടി നിറച്ച നിലയിൽ മാലിന്യങ്ങൾ തള്ളുന്നത് കാരണം ഇവിടെ മാലിന്യ കൂമ്പാരമായി മാറി. തെരുവ് നായ്ക്കളുടെ ശല്യം വർധിക്കാനും ഇതു കാരണമായതായി സ്ഥലവാസികൾ പറയുന്നു. റോഡിൽ ഈ ഭാഗത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതും വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നവർക്ക് സഹായകമാകുന്നു.
Contents
