പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 2.750 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കല്ലട വോള്‍വോ ബസിലെ യാത്രക്കാരനായ നെയ്യാറ്റിന്‍കര അതിയന്നൂര്‍ കൊടങ്ങവിള സെന്റ് മേരീസ് ഭവനില്‍ ജോമോനാണ് (20) പിടിയിലായത്. ബംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കുന്ന ജോമോന് അവധിക്ക് നാട്ടിലേക്ക് വരുമ്പോഴാണ് പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി തൊണ്ടി സാധനങ്ങളും പ്രതിയെയും നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഓഫിസിലേക്ക് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ സഹീര്‍ഷായുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ ശിശുപാലന്. സി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജി, കിരണ്‍ എന്നിവര്‍ പങ്കെടുത്തു.
Contents
