തിരുവനന്തപുരം: കഠിനംകുളത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുതുവൽ വീട്ടിൽ ഷിജു (39), സജീവ് (30) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കഠിനംകുളം തോണിക്കടവ് സ്വദേശിയായ സാബുവിനെ പാച്ചിമുക്കിൽ തടഞ്ഞുനിർത്തി ഇരുവരും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. എസ്.ഐ ഷിജു എസ്.എസ്, ഗ്രേഡ് എസ്.ഐ മുകുന്ദൻ, ഗ്രേഡ് എ.എസ്.ഐ ഷജീർ, ഗ്രേഡ് എസ്.സി.പി.ഒമാരായ നുജൂം, നിസാം, സി.പി.ഒ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Contents
