വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലമ്പാറ മുത്തിപ്പാറ, ഏറത്ത് വയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും, വാറ്റുന്നതിന് പാകപ്പെടുത്തിയ 30 ലിറ്റർ കോടയും പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. ഏറത്തുവയൽ ആറ്റുകട്ടയ്ക്കാൽ പുത്തൻവീട്ടിൽ രാജനെന്ന് വിളിക്കുന്ന രാജേന്ദ്രൻ നായരെയും കോട സൂക്ഷിച്ചതിന് ഏറത്തുവയൽ ലാൽ മന്ദിരത്തിൽ രവീന്ദ്രൻ പിള്ളയുമാണ് അറസ്റ്റിലായത്.പ്രദേശത്ത് ചാരായവാറ്റും വിൽപനയും നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയത്. പരിശോധനയിൽ പ്രിവൻറീവ് ഓഫിസർമാരായ സതീഷ് കുമാർ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ് കുമാർ, ഹാഷിം, ലിബിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ദീപ്തി എന്നിവർ പങ്കെടുത്തു.
