കൊല്ലം : ഈ വർഷത്തെ ഇളംകുളം കുഞ്ഞൻപിള്ള പുരസ്കാരത്തിന് ഭാഷാ ഇൻസിറ്റ്യൂട്ട് മുൻ ഡയറക്ടർ അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം കല്ലുവാതുക്കലിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കൊല്ലം എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്കാര സമർപ്പണം നടത്തി.
ചടങ്ങിൽ ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനായി. പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണൻ, എൻ.സദാനന്ദൻപിള്ള, എസ്.സുദീപ, എ. ആശാദേവി, ജീ.വാസുക്കുട്ടി, ജി. അനന്തകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ വർഷങ്ങളിൽ പുതുശ്ശേരി രാമചന്ദ്രൻ, എം.പി.വീരേന്ദ്രകുമാർ, കെ.ജയകുമാർ, പൊഫ്ര.പത്മന രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖരെ തേടി പുരസ്കാരമെത്തിയിട്ടുണ്ട്.
