തിരുവനന്തപുരം: കെ. ടി.ഡി.സി. എംപ്ലോയീസ് കോൺഗ്രസ്സ് 46-ാമതു സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ആര്യാടൻ മുഹമ്മദ് നഗറിൽ (മസ്കറ്റ് ഹോട്ടൽ സിംഫണി ഹാൾ) ഐഎൻ ടി യു സിഅഖിലേന്ത്യാ സെക്രട്ടറിയുംഡിസിസി പ്രസിഡൻറുമായ പാലോട് രവി ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻറും കെടിഡിസി എംപ്ലോയീസ് കോൺഗ്രസ്സ് പ്രസിഡൻറുമായആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ടുറിസം മേഖല കോവിഡിനു ശേഷം ശക്തി പ്രാപിച്ചുവന്നപ്പോഴുണ്ടായ റഷ്യ – ഉക്രൈൻ യുദ്ധം സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കിയെങ്കിലുംകേരളത്തിന് പ്രതീക്ഷയുണ്ടെന്ന് സമ്മേളനം വിലയിരുത്തി. ടൂറിസം മേഖലയിൽ സമീപകാലത്തു നടപ്പാക്കിയ പദ്ധതികൾ വിജയം കാണണമെങ്കിൽ സംസ്ഥാന സർക്കാർ ഉദാരമയി സാമ്പത്തിക സഹായം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജീവനക്കാരുടെ ആനുകൂ ല്യങ്ങൾ നൽകുന്നതിൽ മാനേജ്മെന്റ് കാണിക്കുന്ന അലംഭാവം അപലപനീയമാണെന്നും, ഈ രീതിയിൽ മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക് തിരിയണമെന്ന് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.ജീവനക്കാരെയും കെടിഡിസിയെയും പൊതുവായി ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മനേജ്മെൻ്റ് – ട്രേഡ് യൂണിയൻ യോഗം വിളിച്ചു ചേർക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.ടി.ഡി.സി.മാനേജിംഗ് ഡയറക്ടർ വിഘ്നേശ്വരി ഐഎഎസ്സ് പങ്കെടുത്തു.മുൻ ചെയർമാൻമാരായ പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്,കെ.ജി.മോഹൻലാൽ ഐ.എഫ്.എസ്സ്, ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുംകെ ടിസിസി എംപ്ലോയീസ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ വി.ആർ.പ്രതാപൻഎ.കെ.സനിൽ, സാവൻഅമ്പാടി, ഹരിദാസ് ,വേണുഗോപാൽ, കമൽശശി, രതീഷ് ,അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
