പോത്തൻകോട്: അക്രമി സംഘങ്ങൾ പോത്തൻകോട്ട് വീണ്ടും തലപൊക്കി തുടങ്ങി. പോത്തൻകോട് ജംക്ഷനു സമീപം അടുത്ത കാലത്തായി തുടങ്ങിയ പ്രമുഖ സ്വകാര്യ വിദേശ മദ്യശാലയ്ക്കു സമീപം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മദ്യപ സംഘങ്ങൾ ഏറ്റുമുട്ടി. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ഇതിൽ ഒരാളെ പൊലീസെത്തി മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും അയാൾ കടന്നു കളഞ്ഞു. മറ്റൊരാൾ വാഹനത്തിൽ കയറ്റും മുൻപ് ഓടിയൊളിച്ചു. വ്യാഴം രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം. മദ്യം കഴിച്ചിറങ്ങിയവരുടെ കയ്യിൽ കാറിന്റെ മിറർ തട്ടിയെന്നാരോപിച്ചാണ് റോഡിൽ വച്ച് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. കാറിൽ വന്ന അഞ്ചുപേരും എതിർഭാഗത്ത് മൂന്നുപേരുമാണ് ഉണ്ടായിരുന്നത്.
Contents
