കാട്ടാക്കട: പകൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയെ മർദിച്ച് മാല പിടിച്ച് പറിച്ച് കടന്നു. മുഖത്തും കണ്ണിനും പരുക്കേറ്റ മാറനല്ലൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി(72) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ 12 മണിയോടെയാണ് സംഭവം. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു അരുന്ധതി.ഒരാൾ വീട്ടിലെത്തി അരുന്ധതിയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ എണീക്കുന്നതിനിടെ മുഖത്തടിച്ചു. താഴെ വീണ വയോധിക ധരിച്ചിരുന്ന രണ്ടു പവൻ മാല പിടിച്ച് പറിച്ച് റോഡിലേക്ക് ഇറങ്ങി മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മർദനമേറ്റ് താഴെ വീണ അരുന്ധതി കുറച്ച് സമയത്തിനു ശേഷം സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞു.ഇവർ മക്കളെ വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ മാറനല്ലൂർ പൊലീസ് ഇവരെ നെയ്യാറ്റിൻകര ആദ്യം ജനറൽ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കൈലി മുണ്ട് ഉടുത്ത ഒരാൾ ഉച്ചയോടെ അരുന്ധതിയുടെ വീടിനു സമീപത്തുള്ള മറ്റൊരു വീടിന്റെ മതിൽ ചാടിക്കടന്ന് റബർ പുരയിടത്തിലേക്ക് ഓടി മറഞ്ഞതായി പരിസരവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞു.ഇയാളാണ് മോഷ്ടാവെന്നു കരുതുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. വയോധിക പറഞ്ഞ രൂപ സാദൃശ്യമുള്ള ഒരാൾ ഈ സമയം റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വീടും പരിസരവും പരിചിതമായ വ്യക്തിയാണ് മോഷ്ടാവെന്നാണു പൊലീസ് നിഗമനം. ഇവർ മക്കളെ വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ മാറനല്ലൂർ പൊലീസ് ഇവരെ നെയ്യാറ്റിൻകര ആദ്യം ജനറൽ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കൈലി മുണ്ട് ഉടുത്ത ഒരാൾ ഉച്ചയോടെ അരുന്ധതിയുടെ വീടിനു സമീപത്തുള്ള മറ്റൊരു വീടിന്റെ മതിൽ ചാടിക്കടന്ന് റബർ പുരയിടത്തിലേക്ക് ഓടി മറഞ്ഞതായി പരിസരവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞു.ഇയാളാണ് മോഷ്ടാവെന്നു കരുതുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. വയോധിക പറഞ്ഞ രൂപ സാദൃശ്യമുള്ള ഒരാൾ ഈ സമയം റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. വീടും പരിസരവും പരിചിതമായ വ്യക്തിയാണ് മോഷ്ടാവെന്നാണു പൊലീസ് നിഗമനം.
