.
കുന്നതുകാൽ.ഉൾനാടൻ പ്രദേശങ്ങളിൽ പൊതുഗതാഗതം സംവിധാനം എത്തിച്ചു ഗ്രാമീണ മേഖലയിലെ യാത്രാക്ലശത്തിനു ശാശ്വാതപരിഹാരം കാണുകയെന്ന ലക്ഷ്യം മുൻനിറുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കെഎസ് ആർടിസി നടപ്പിലാക്കി വരുന്ന ഗ്രാമവണ്ടി പദ്ധതി ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ കുന്നത്തുകാലിൽ ഡിസംബർ 1 ന് വ്യാഴാഴ്ച രാവിലെ 9 മണിയ്ക്കു നാറാണി ജംഗ്ഷനിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
പാറശ്ശാല നിയോജകമണ്ഡലം എം. എൽ.എ
സി. കെ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

പഞ്ചായത്ത് തലത്തിൽ സംഘാടക സമിതി രൂപികരിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാർ അദ്ധ്യക്ഷത വഹിച്ചു.
കെഎസ്ആർടിസി പ്രതിനിധി ജിനുകുമാർ പദ്ധതിയുടെ വിശദാശം നൽകി.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. എസ്. എസ് റോജി, വികസന സമിതി സ്ഥിരം സമിതി അദ്ധ്യക്ഷ മേരി മിനി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജു,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മൂവേരിക്കര ജയകുമാർ, കാലായി ലതകുമാരി,അഭിലാഷ്,കൈവൻകാല ജയകുമാർ, വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധികരിച്ചു റോബിൻ പ്ലാവിള, അരുൺ എച്ച്. എസ്, ആർ. പരമേശ്വരപിള്ള, നാറാണി അനിൽ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചെയർമാൻ: ആർ. അമ്പിളി (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
കൺവീനർ : അജു (ഗ്രാമപഞ്ചായത്ത് സെക്രട്ടറി)
വൈസ് ചെയർമാൻ: ജി. കുമാർ, അഡ്വ. എസ്
എസ് റോജി, മേരി മിനി,ഷീബാറാണി,
ജോയിന്റ് കൺവീനർ : റോബിൻ പ്ലാവിള, അരുൺ എച്ച്. എസ്, ആർ. പരമേശ്വരപിള്ള.
