കരവാരം.കുടുംബശ്രീ സ്റ്റേറ്റ് മിഷനും കരവാരം സി ഡി എസ് ഉം മോഡൽ ജി ആർ സി ഉം പട്ടികജാതി സർവീസ് സഹകരണ സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് കുടുംബശ്രീ വനിതകൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകുന്നതിന് തുടക്കം കുറിച്ചത്. സിഡിഎസ് ചെയർപേഴ്സൺ വിലാസിനിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് മിഷൻ ഡിഎംസി ഡോക്ടർ നജീബ് കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കണ്ണാട്ടുകോണം സർവീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് ശശികുമാർ, ബ്ലോക്ക് അംഗങ്ങളായ പ്രസീദ,കവിത, വാർഡ് അംഗങ്ങളായ ഫാൻസി, ദീപ്തി സ്റ്റേറ്റ് മിഷൻ ഡിപിഎം സ്വാതി സിഡിഎസ്, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
