ചിറയിൻകീഴ്.ബസില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടുപവന്റെ സ്വര്‍ണ്ണമാല തിരികെ ഏല്‍പ്പിച്ച ബസ് ജീവനക്കാരെ ചിറയിന്‍കീഴ് പോലീസ് ആദരിച്ചു.
പെരുങ്കുഴിയില്‍ നിന്നും ചിറയിന്കീഴെക്കുള്ള യാത്രയ്ക്കിടയില്‍ കെ എം എസ് ബസിലെ യാത്രക്കാരിയോടൊപ്പം യാത്ര ചെയ്തിരുന്ന കുഞ്ഞിന്റെ രണ്ടു പവന്റെ സ്വര്‍ണ്ണ മാലയാണ് കളഞ്ഞു പോയത്. ബസില്‍ കിടന്ന മാല ശ്രദ്ധയില്‍ പെട്ട കണ്ടക്ടര്‍ സാലിയും ഡ്രൈവര്‍ അല്‍താഫും ചേര്‍ന്നു മാല ചിറയിന്‍കീഴ് പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മാല നഷ്ടപ്പെട്ടെന്നു മനസ്സിലാക്കിയ വീട്ടമ്മ ചിറയിന്‍കീഴ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് വീട്ടമ്മയെ വിളിച്ച് മാല തിരിച്ചറിഞാ ശേഷം ഉടമക്ക് തിരികെ നല്കി പോലീസ്. ബസ് ജീവനക്കാരായ സാലിയെയും അല്‍താഫിനെയും ഇവരുടെ സത്യസന്ധതയും മാത്രുകാപരവുമായ പ്രവര്‍ത്തിയെ മാനിച്ച് ചിറയിന്‍കീഴ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ മുകേഷ് ജി. ബി യുടെ നിര്ദ്ദേഷാനുസരണം സബ് ഇന്‍സ്പെക്ടര്‍ ശാലു ഡി ജെ , ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ബി എന്നിവര്‍ ചേര്‍ന്ന് മെമന്റോ നല്കി ആദരിച്ചു.



