കല്ലമ്പലം: ഗവ എൽ.പി.എസ് മുള്ളറം കോട് കേരള പിറവിദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി വർക്കല ഡി വൈ എസ് പി നിയാസിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുക്കുകയും ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി അണിച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു. മലയാള ഭാഷാവാരാചരണത്തിന്റെ ഒറ്റൂർ പഞ്ചായത്ത്തല ഉദ്ഘാടനം കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ നല്ല ശീലം വളർത്താൻ രക്ഷിതാക്കൾക്കുള്ള കൈപുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. ഞെക്കാട് സ്കൂളിലെ ദേശീയ കരാട്ടെ ടീമിലേക്ക് സെലക്ഷൻ കിട്ടിയ വിശാഖ് മിത്രയെ ചടങ്ങിൽ ആദരിച്ചു വാർഡ് അംഗം രഹന നസീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൾ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗാം കൺവീനർ സജി,സ്കൂൾ എച്. എം സുനിതാ ബീഗം, അഞ്ജന, സി ആർ സി കോ ഓർഡിനേറ്റർ മോളി എസ്.എൽ,എസ് ആർ ജി കൺവീനർ പ്രിയ എന്നിവർ സംസാരിച്ചു


