കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കോട്ടമുകള്‍ -പാല്‍ക്കുന്ന് റോഡിൽ കുണ്ടും കുഴിയും ചളിയും വെള്ളവും നിറഞ്ഞു. ഇരുചക്ര വാഹനയാത്രക്കാര്‍ വീഴാത്ത ദിവസങ്ങളില്ല. ചളിയില്‍ തെന്നിവീണ് കാല്‍നടയാത്രക്കാരും അപകടത്തില്‍പെടുന്നു. ഒരുവര്‍ഷം മുമ്പാണ് കുടിവെള്ള പൈപ്പിടുന്നതിന് റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിടല്‍ ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ റോഡ് നവീകരണവും നടക്കുന്നില്ല.കോട്ടമുകള്‍ ജങ്ഷനില്‍ നിന്ന് 300 മീറ്റര്‍ ദൂരം പൈപ്പിടല്‍ ജോലികള്‍ നടക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പാണ് നവീകരിച്ചത്. ചെറിയ തകരാറുള്ള ഭാഗങ്ങളില്‍ ടാറിട്ട് ജോലികള്‍ പൂര്‍ത്തിയാക്കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. റോഡ് നവീകരണം അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
