ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി അറസ്റ്റിൽ. വക്കം അണയിൽ കുന്നുവിള വീട്ടിൽ വിനേഷിനെ (33) യാണ് കടയ്ക്കാവൂർ പൊലീസ് മണമ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിന് വർക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അജേഷ്.വി, സബ് ഇൻസ്പെക്ടർ ദീപു.എസ്.എസ്, ബാലു, സുജിൽ ഡാനി, ശ്രീഹരി, സുരാജ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Contents
