പാറശാല: ദേശീയപാതയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും സ്വകാര്യ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 7.45ന് പാറശാല കാരാളി വളവിൽ ആണ് അപകടം. തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കു പോകുകയായിരുന്ന ട്രാൻസ്പോർട്ട് ബസ് വളവ് തിരിയുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ബെംഗളൂരു– തിരുവനന്തപുരം ബസിൽ ഇടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാർക്ക് പരുക്കില്ല. തമിഴ്നാട് ബസിന്റെ മുൻ വശത്തെ ഗ്ലാസ് തകർന്നു. ചാറ്റൽ മഴയാണ് അപകട കാരണമെന്നാണ് നിഗമനം. ഇറക്കവും കൊടും വളവും വരുന്ന കാരാളിയിൽ അപകടങ്ങൾ പതിവായിട്ടുണ്ട്.
Contents
