

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA)സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ആരംഭിച്ചു.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് 38ആം സംസ്ഥാന സമ്മേളനത്തിനു തുടക്കമായത്. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഫോട്ടോഗ്രാഫി പ്രദർശനം നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. എ കെ പി എ സംസ്ഥാന സെക്രട്ടറി സജീഷ് മണി അധ്യക്ഷത വഹിച്ചു കനകക്കുന്നിലെ സൂര്യകാന്തി ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന ട്രേഡ് ഫെയർ എ കെ പി എ മുൻഎ കെ പി എ സംസ്ഥാന പ്രസിഡന്റ് വിജയൻ മാറഞ്ചേരിയുടെ അധ്യക്ഷതയിൽ കാട്ടാക്കട എംഎൽഎ ഐബി സതീഷ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം, പ്രദർശനം, ട്രേഡ് ഫെയർ, സാംസ്കാരിക സമ്മേളനം, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, പ്രകടനം, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, വിവിധ കലാപരിപാടികൾ,എന്നിവ സംഘടിപ്പിക്കുംഡിസംബർ19ന് തുടങ്ങിയ സമ്മേളനം 21ന് സമാപിക്കും
