പാറശ്ശാല, പരശുവയ്ക്കലിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. മൂന്ന് പേർക്ക് പരിക്ക് . ഒരാളുടെ നില അതീവ ഗുരുതരം.
പരശുവയ്കൽ ആടുമൻകാട് ജംഗ്ഷനിലാണ് രാത്രിയിൽ സംഘർഷം നടന്നത്
ആഴ്ചകൾക്കു മുമ്പ് അനിൽ എന്ന ബന്ധുവിനെ മർദ്ദിക്കുവാൻ ശ്രമിച്ച അനീഷ് മോഹനനോട് ചോദിക്കാനെത്തിയ മഹേഷിനെയാണ് അനീഷും
മോഹനനും ചേർന്ന് ആടുമാൻകാട് ജംഗ്ഷനിൽ വച്ചു ആടുമൻകാട് സ്വദേശിയായ മഹേഷ് (32)നെ മർദ്ദിച്ചത്. മർദ്ദനത്തിൽ മഹേഷിന്റെ തലയിൽ കല്ലുകൊണ്ടു ഇടിക്കുകയും, വലതു ചെവിയിൽ വാൾ കൊണ്ട് വെട്ടി പരിക്കേല്പിച്ചു. ഇയാൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മർദ്ദിച്ച അനീഷ് ,മോഹനനും പരിക്കേറ്റ് പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അനീഷ് മോഹനനോടു മഹേഷ് സംസാരിക്കുന്നതിനിടയ്ക്കാണ് ഓട്ടോ ഡ്രൈവറായ മോഹനൻ ഓട്ടോയിലെത്തി ഇരുവരും ചേർന്ന് മഹേഷിനെ മർദിച്ചത്.




