തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി എക്സൈസും റെയിൽവേ സംരക്ഷണ സേനയും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് 8.215 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ കണ്ടെത്താനായില്ല.മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന നിസാമുദ്ദീൻ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചിനുള്ളിൽ സീറ്റിനടിയിൽ നാലു പൊതികളിൽ സൂക്ഷിച്ച കഞ്ചാവാണു പിടിച്ചെടുത്തത്. ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലായിരുന്നു പരിശോധന. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബു, റെയിൽവേ സംരക്ഷണ സേനയിലെ എസ്ഐ പി.ഗോപാലകൃഷ്ണൻ എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
