കോവളം: ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ചുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിഴിഞ്ഞം കോസ്റ്റൽ െപാലീസ് എക്സൈസുമായി ചേർന്ന് തീരദേശമേഖലയിൽ നടത്തിയ പരിശോധനയിൽ ഏഴുകിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.വെട്ടുകാട് മേഖലയിൽ രണ്ട് സ്ത്രീകൾ നടത്തുന്ന കടകളിൽ നിന്നാണ് വിവിധ തരത്തിലുള്ള പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. പൂന്തുറ മുതൽ വെട്ടുകാട് വരെയുള്ള തീരമേഖലയിൽ കഴിഞ്ഞദിവസം രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് ഉച്ചയോടെ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.കേസെടുത്തതായും ഇരുവരിൽ നിന്നും 3000 രൂപ പിഴ ഈടാക്കിയതായും കോസ്റ്റൽ പൊലീസ് അറിയിച്ചു. കോസ്റ്റൽ എസ്.എച്ച്.ഒ കെ. പ്രദീപ്, എസ്.ഐ എസ്. ഗിരീഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ബിജുകുമാർ, സി.പി.ഒമാരായ ജോസ്, ജോൺ പോൾ രാജ്, രാകേഷ് കൃഷ്ണൻ, കോസ്റ്റൽ വാർഡൻമാരായ കിരൺ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തി ഇവ പിടികൂടിയത്.
