മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിനുവേണ്ടി നിർമ്മിക്കുന്ന പുതിയ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും ഫണ്ട് ശേഖരണ ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ നിർവഹിച്ചു . ക്ഷേത്ര സദ്യാലയത്തിൽ നടന്ന സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷേത്ര വികസന കമ്മിറ്റി ചെയർമാൻ എസ്.വി. അനിലൻ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.വി. ജയൻ സ്വാഗതവും ട്രഷറർ എൻ.എസ്. പ്രഭാകരൻ നന്ദിയും പറഞ്ഞു.ചിറയിൻകീഴ്
Contents
