കടക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത് തല കാർഷിക കർമ്മസേന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാർഷിക കർമ്മസേനയിൽ നിലവിലുള്ള ഒഴുവുകളിലേക്ക് ടെക്നിഷ്യൻമാരെ തിരഞ്ഞെടുക്കുന്നു. കാർഷിക മേഖലയിലെ പ്രവർത്തികളിൽ താല്പര്യമുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. അപേക്ഷകർ കടക്കാവൂർ ഗ്രാമപഞ്ചായത് പരിധിയിൽ താമസിക്കുന്നവർ ആയിരിക്കണം. വി എച് എസ് സി (അഗ്രിക്കൾച്ചാർ), ഐ റ്റി ഐ പഠിച്ചവർ, എസ് സി വിഭാഗത്തിലുള്ളവർ എന്നിവർക്ക് മുൻഗണന. താല്പര്യമുള്ളവർ 12.12.2022 ന് മുൻപായി കൃഷി ഭവനിൽ അപേക്ഷ നേരിട്ടോ ഇ മെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്.Email id: aokbkadakkavoor@gmail.com
Contents
