ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യു. സി യുടെയും ലീഡർ സാംസ്കാരിക വേദിയുടെയും സംയുക്തഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്ക്വയറിൽ നടന്ന ലീഡർ കെ. കരുണാകരന്റെ പതിനൊന്നാം ചരമ വാർഷിക ദിനാനുസ്മരണ സമ്മേളനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ലീഡർ എന്ന നാമം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഉള്ളവർ ലീഡർ എന്ന് ഉച്ചരിക്കുന്നത് കെ. കരുണാകരൻ എന്ന ഏക നേതാവിനെ മാത്രമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മണനാക്കു ഷിഹാബുദീൻ അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണമൂർത്തി, എസ്. ശ്രീരംഗൻ,വി.ചന്ദ്രിക,ശാസ്താവട്ടം രാജേന്ദ്രൻ, കടയ് ക്കാവൂർ അശോകൻ ആർ. വിജയകുമാർ,ബി. മനോജ്, അവനവഞ്ചേരി ബഷീർ, എസ്. സുദർശനൻപിള്ള പി. അനിൽ എന്നിവർ സംസാരിച്ചു. ലീഡറുടെ ഛായാ ചിത്രത്തിന് മുന്നിൽ യോഗനന്തരം പ്രവർത്തകർ പുഷ്പാർപ്പണം നടത്തു കയുണ്ടായി.

