ആറ്റിങ്ങൽ: റോഡിൽ ഓയിൽ വാഹനങ്ങൾ തെന്നിവീണു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സമയോചിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ പൂവണത്തുംമൂട് ജങ്ഷനു സമീപമാണ് സംഭവം.തിങ്കളാഴ്ച രാവിലെ റോഡിൽ ഓയിൽ പരന്നൊഴുകിയ നിലയിലായിരുന്നു. റോഡിൽ പടർന്ന ഓയിലിൽ തെന്നി നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന്, ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. ഇതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.വലിയ വാഹനങ്ങൾ ഓയിൽ ലീക്കായതിനെ തുടർന്ന് ഇവിടെ നിർത്തിയിടുകയും റോഡിലേക്ക് ഓയിൽ ഒഴുകിയിറങ്ങുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം.
Contents
