വെള്ളറട: പോക്സോ കേസ് പ്രതി പിടിയില്‍. കുന്നത്തുകാല്‍ നാറാണി മണ്ണാംകോട് വേങ്ങവിള വീട്ടില്‍ ശ്രീക്കുട്ടന് ആണ് (19) പിടിയിലായത്. 10 വയസ്സുകാരനായ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം നാടുവിട്ട ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് വെള്ളറട പൊലീസ് പിടികൂടിയത്.ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടി പീഡനത്തിനിരയായ ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ജോസഫ് ആന്റണി നെറ്റോ, സിവില്‍ പൊലീസുകാരായ ദീബു, സജിന്‍, ഷൈനു, വിശാഖ്, പ്രദീപ്, പ്രഫുല്ല ചന്ദ്രന് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നവംബർ 25നാണ് കേസിനാസ്പദമായ സംഭവം.
