അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പുത്തൻ നട വാർഡിൽവിദ്യാദീപം പദ്ധതിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ സ്കോളർ ഷിപ്പുകൾ വിതരണം ചെയ്തു. ഈ മേഖലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വളർച്ചക്കായി മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്രയുടെ നേതൃത്ത്വത്തിലാണ് പദ്ധതി രൂപീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് പഠനത്തിന് ആവശ്യമായ സഹായം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇപ്രാവശ്യത്തെ സ്കോളർഷിപ്പ് ലഭിച്ചത് പള്ളിക്കൽ യു ഐ ടി യിലെ ബി കോം വിദ്യാർത്ഥിയായ രാഹുൽ ബിനുവിനാണ്.
കിഴക്കതിൽ ചേർന്ന യോഗത്തിൽ വച്ച് കേരള സർവകലാശാല യൂണിയൻ കൗൺസിലർ വിജയ് വിമൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. വൈശാഖ്, മണികണ്ഠൻ, ജിഷമോൾ എന്നിവർ പങ്കെടുത്തു.
