നേമം: ബ്യൂട്ടി പാർലറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ആറ്റുകാൽ പാടശേരി പുത്തൻകോട്ട കമ്പിക്കയം ലെയിൻ ടി.സി 22/231 (4)ൽ ഒറ്റിക്ക് താമസിക്കുന്ന ധനുഷാണ് (20) അറസ്റ്റിലായത്. ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.ആയുർവേദ കോളജ് സ്വദേശി സച്ചിന്റെ (20) ഹോണ്ട ആക്ടീവ സ്കൂട്ടറാണ് മോഷ്ടിച്ചത്. മുടി വെട്ടിക്കാൻ കരമന കൈലാസ് ജങ്ഷന് സമീപത്തെ ബ്യൂട്ടി പാർലറിൽ സച്ചിൻ വാഹനം പാർക്ക് ചെയ്തിരുന്നു. ഇവിടെനിന്നാണ് പ്രതി വാഹനവുമായി കടന്നത്. മോഷണമുതൽ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
